Latest News
Loading...

പി.പി.റോഡില്‍ വാഹനാപകടം; ആശുപത്രിയിലെത്തിക്കാന്‍ നിര്‍ത്താതെ വാഹനയാത്രക്കാര്‍


പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിയ്ക്ക് സമീപം ചരളയില് ഇന്നുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, പരിക്കേറ്റുകിടന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നിര്‍ത്താന്‍ ആരും തയാറാകാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഒടുവില്‍ ഓട്ടോറിക്ഷയിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മുക്കൂട്ടതറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം വഴിയരികിലെ സോളാര്‍ ലൈറ്റിന്റെ പോസ്റ്റിലാണ് ഇടിച്ചുകയറിയത്. റോഡിന് കുറുകെ കിടന്ന വാഹനം കണ്ട് പലരും വേഗം കുറച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. 
വാഹനത്തിന്റെ മുന്നിലിരുന്ന സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒടുവില്‍ ഓട്ടോറിക്ഷയിലാണ് ഇവരെ പാലായിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതില്‍ ഈ നിസഹകരണമുണ്ടായത്. 

വീഡിയോ കാണാം... click here