മുണ്ടുപാലത്ത് വീടിന് തീപിടിച്ച് വ്യാപകനാശനഷ്ടം. പുത്തേട്ടുകുന്നേല്‍ ഉലഹന്നാന്റെ വീട്ടില്‍ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. രണ്ടു നില വീടിന്റെ മുകള്‍ നിലയുടെ ഉള്‍ഭാഗം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഉലഹന്നാനും ഭാര്യയും താഴത്തെ നിലയിലും മകന്‍ രാജേഷ് മുകളിലത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ഈ സമയം രാജേഷ് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നു. അസാധാരണമായ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന രാജേഷ് താഴത്തെ നിലയിലേക്കോടി രക്ഷപെട്ടു. അവധി ആയതിനാല്‍ രാജേഷിന്റെ ഭാര്യയും കുട്ടികളും സ്ഥലത്തില്ലായിരുന്നു ഇതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. മുകള്‍ നിലയിലെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും ഇതില്‍പ്പെടുന്നു. കട്ടില്‍, അലമാരകള്‍, മറ്റ് വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. പാലായില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി
കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

