മേലുകാവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അക്കൗണ്ടന്റിന്റെ കരാര്‍ പുതുക്കി നല്‍കാത്തതിനെതിരെ സി.ഐ.ടി.യു യൂണിയന്റെ പ്രതിഷേധം. അതേസമയം കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചായത്ത് കോംപൗണ്ടിനുള്ളില്‍ കയറി സമരം നടത്തിയതിനെതിരെ പഞ്ചായത്തും രംഗത്തെത്തി. വിഷയത്തില്‍ ഇടപെടാനാകില്ലെന്നാണ് പഞ്ചായത്ത് നിലപാട്. പണം തിരിമറിയ്ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പിരിച്ചുവിട്ടെന്നാണ് യൂണിയന്റെ ആരോപണം.
കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന അക്കൗണ്ടിനെ ഇത്തവണ പുതുക്കി നിയമിച്ചിരുന്നില്ല. ഇവര്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണും നേതൃത്വവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നും വൈസ് പ്രസിഡന്റ് ജെറ്റോ ജോസ് പറഞ്ഞു. പഞ്ചായത്ത് പടിക്കല്‍ സമരമെന്ന് അറിയിച്ചെങ്കിലും കോംപൗണ്ടിനുള്ളില്‍കയറി കൊടികെട്ടിയെന്നും സെക്രട്ടറിയും പോലീസും നിര്‍ദേശിച്ചിട്ടും സമരക്കാര്‍ വഴങ്ങിയില്ലെന്നും അദേഹം പറഞ്ഞു. ജില്ലാകളക്ടറെ പരാതി അറിയിച്ചതിനെ തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് സമരക്കാര്‍ പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുടുംബശ്രീ സംരംഭകത്വഫണ്ട് തിരിമറി നടത്തിയത് ജില്ലാ മിഷന് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതെന്നാണ് മറുഭാഗത്തിന്റെ ആരോപണം. അക്കൗണ്ടന്റ് നിയമനം കുടുംബശ്രീയുടെ ചുമതലയാണെന്നും പഞ്ചായത്തിന് ഇതില്‍ ബാധ്യതയോ അധികാരമോ ഇല്ലെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.
വീഡിയോ കാണാം... https://circle.page/post/1249318?utm_source=an&person=fYvu


0 Comments