ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങപൂഞ്ഞാർ 108 -ാം നമ്പർ SNDP ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായി ആലോഷിക്കുന്നു. ഗുരുദേവന്റെ തൃക്കരങ്ങളിൽ നിന്ന് അവസാനം സാക്ഷ്യപത്രം ലഭിച്ച SNDP ശാഖാ യോഗമാണ് പൂഞ്ഞാറിലേത് . ഭഗവാൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച ക്ഷേത്രാങ്കണത്തിലാണ് ശാഖാ യോഗം ആഫീസ് പ്രവർത്തിക്കുന്നത്. ഈ വർഷത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ചിങ്ങമാസം ഒന്നാം തിയതി എല്ലാ ശ്രീ നാരായണീയ ഭവനങ്ങളിലും പീത പതാക ഉയർത്തിക്കൊണ്ടാണ് ആരംഭിച്ചത് . അന്നേ ദിവസം പൂഞ്ഞാർ 108 -ാം നമ്പർ SNDP ശാഖാംഗങ്ങളുടെ വഴിപാടായി ശിവഗിരിയിൽ മഹാഗുരുപൂജ നടന്നിരുന്നു. ജയന്തി നാളിൽ രാവിലെ 9 ന് ക്ഷേത്രാങ്കണത്തിൽ ശാഖാ യോഗം പ്രസിഡന്റ് എം.ആർ.ഉല്ലാസ് പതാകയുയർത്തുന്നതോടെ ചതയം നാളിലെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം പൂഞ്ഞാർ ടൗണിലേക്ക് ക്ഷേത്രാങ്കണത്തിൽ നിന്നുളള ജയന്തി സന്ദേശഘോഷയാത്ര ആരംഭിക്കും. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ ചിറ്റാനപ്പാറ ,SNDP ശാഖാ യോഗം പ്രസിഡന്റ് ഉല്ലാസ് മതിയത്ത്, സെക്രട്ടറി വിനു വേലംപറമ്പിൽ , വൈസ് പ്രസിഡന്റ് ഹരിദാസ് വരയാത്ത് , ശാഖാ ഭരണ സമിതി അംഗങ്ങളായ ദിലീപ് മരുതാനിയിൽ , സുരേന്ദ്രൻ പുത്തൻപുരക്കൽ , രാജി വിജയൻ കുന്നേൽ , ദിനു മുതുകുളം , ശശി മുടവനാട്ട് , സനൽ മോഹനൻ മണ്ണൂർ , ശശി കടലാടിമറ്റം , ശാഖാ പഞ്ചായത്ത് സമിതി അംഗങ്ങളായചെല്ലപ്പൻ കുളത്തുങ്കൽ , ശശിധരൻ തോട്ടാപ്പള്ളിൽ , ഷാജി ചെരിയം പുറം , നിയുക്ത യൂണിയൻ കമ്മറ്റി അംഗം വിശ്വംഭരൻ നരിക്കുഴിയിൽ , പോഷക സംഘടനാ ഭാരവാഹികളായ വത്സമ്മ ശിവൻ ചാമക്കാല , സുശീല വിനോദ് ചെരിയം പുറം, പ്രകാശ് മതിയത്ത് , അജയ് കൂടക്കൽ, രാധാ വേലായുധൻ വരയാത്ത്, നളിനി മധു ഇഞ്ചയിൽ , അജ്ഞ നാമോഹനൻ , അജ്ഞനാ സന്തോഷ് എന്നിവർ നയിക്കുന്ന ഘോഷയാത്ര പൂഞ്ഞാറിലെത്തുമ്പോൾ കല്ലേക്കുളം , പെരിങ്ങുളം , കുളത്തുങ്കൽ , അടിവാരം , വെട്ടിപ്പറമ്പ് , ആ നിത്തോട്ടം , കടൂപ്പാറ , മുക്കുഴി ,വള തൂക്ക് , കടലാടിമറ്റം , ഇടമല , പയ്യാനിത്തോട്ടം എന്നിവിടങ്ങളിൽ നിന്നുമുള്ള ജയന്തി ഘോഷയാത്രകളും പൂഞ്ഞാറിലെത്തിച്ചേരും. തുടർന്ന് സംയുക്ത ഘോഷയാത്ര ക്ഷേത്രാങ്കണത്തിലേക്ക് തിരിക്കുന്നതും പൂഞ്ഞാർ പാലം ജങ്ഷനിലുള്ള ഗുരുദേവ കീർത്തി സ്തംഭത്തിലെത്തി ആരാധന നടത്തിയതിനു ശേഷം ക്ഷേത്രത്തിലെത്തുന്നതാണ്. ക്ഷേത്രത്തിൽ നടക്കുന്ന മഹാഗുരുപൂജക്ക് ബ്രഹ്മശ്രീ പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ , ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാർ , ഷിജോ ശാന്തി , റിനേഷ് ശാന്തി , ശ്രീക്കുട്ടൻ ശാന്തി , രാഹുൽശാന്തി എന്നിവർ നേതൃത്വം നൽകും .മഹാഗുരുപൂജക്ക് ശേഷം ജയന്തി സന്ദേശം , മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകളോടെ ഈ വർഷത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് സമാപനമാകും . അർജുനൻ കോൺട്രാക്ടർ കല്ലാറ്റുപറമ്പിലാണ് മഹാപ്രസാദമൂട്ട് വഴിപാടായി നടത്തുന്നത്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

