കിഴപറയാര്‍: കേരളത്തിലെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ സര്‍വ്വാഭയകേന്ദ്രമായിരുന്ന കേരളത്തിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ ഇടതുഭരണം ബ്രാഞ്ചുകമ്മറ്റി പറയുന്നവര്‍ക്ക് കൃത്രിമമായി ജോലി നല്‍കുന്ന രീതിയില്‍ വിനാശകരമായി മാറ്റിയതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. കേരളത്തിലെ വിലതകര്‍ച്ച മൂലം ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു സഹായവും നല്‍കാതെ ക്രൂരമായ സമീപനം സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ആഗ്രഹപ്രകാരം യു.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുക്കുന്ന അഫിഡവിറ്റ് മാറ്റി ഈശ്വരവിശ്വാസത്തെ തകര്‍ക്കാനായി മനപ്പൂര്‍വ്വം മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. സമസ്ത മേഖലകളിലും കലാപം വിതയ്ക്കുന്ന സമീപനം സ്വീകരിക്കുന്ന ഇടതുസര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളോടും ദ്രോഹമാണ് ചെയ്യുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലായില്‍ യു.ഡി.എഫ്. ജയിക്കേണ്ടത് ജനാധിപത്യത്തിനും സമാധാനത്തിനും മതേതരത്വത്തിനും അത്യാവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജു തോമസ് കുന്നുംപുറത്തിന്റെ വസതിയില്‍ യു.ഡി.എഫ്. കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എം.എല്‍.എ.
ബിജു കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., കെ.സി. ജോസഫ് എം.എല്‍.എ., പ്രയാര്‍ ഗോപാലകൃഷ്ണന്‍, എന്‍. പീതാംബരക്കുറുപ്പ്, ജോസ് കെ. മാണി എം.പി., ഡോ. എന്‍. ജയരാജ് എം.എല്‍.എ., തോമസ് ചാഴികാടന്‍ എം.പി., എം. മുരളി, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ഏ.കെ. ചന്ദ്രമോഹന്‍, പ്രൊഫ. സതീശ് ചൊള്ളാനി, സേവ്യര്‍ പുല്ലന്താനി, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, പ്രൊഫ. മാത്യു നരിതൂക്കില്‍, ഡോ. ശോഭാ സലിമോന്‍,രാജു വെട്ടത്ത്, തോമസ് വരകന്‍, പ്രദീപ് ചീരങ്കാവില്‍, സണ്ണി വെട്ടം, രാജു കൊക്കപ്പുഴ, ഗോപാലകൃഷ്ണന്‍ കാരമുള്ളില്‍, അജി കാരാമയില്‍, അനില്‍കുമാര്‍ പതിപ്ലാക്കല്‍, അന്നക്കുട്ടി ജെയിംസ്, ബാബു കിഴക്കേടം, സണ്ണി പൂവേലില്‍, ജോഷി നെല്ലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

