പാലാ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പകര്‍ന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ പ്രചാരണം മുന്നേറുന്നു. രാവിലെ പാലാ ബിഷപ്പ്‌സ് ഹൗസില്‍ എത്തി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. പത്തു മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനെയും സന്ദര്‍ശിച്ചു.
തുടര്‍ന്നു മേവടയില്‍ കല്യാണ ചടങ്ങില്‍ സംബന്ധിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ എത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്നു പാലായില്‍ എത്തി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഓണസദ്യയില്‍ പങ്കെടുത്തു. തുടര്‍ന്നു കര്‍ഷകര്‍ പാലായില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യാതിഥിയായി.
പിന്നീട് സി പി എം ഏരിയാ കമ്മിറ്റിയില്‍ ഓഫീസിലെത്തി കെ ജെ തോമസ്, വി എന്‍ വാസവന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എം ജോസഫ് എന്നിവരുമായി പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. അതിനുശേഷം പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ്യമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് കലാ സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുത്തു.
തുടര്‍ന്നു വിവിധ മേഖലകളില്‍ നടത്തിയ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു.


