പാലാ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഓഫീസില്‍ ജോസ്.കെ.മാണി, ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലെത്തിയാണ് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. രണ്ടില ചിഹ്നം കിട്ടുമെന്ന് പ്രതീക്ഷിരുന്നതെന്ന് ജോസ്.കെ. മാണി. പറഞ്ഞു. ചിഹ്നം നല്‍കാതിരുന്നത് പാലായിലെ ജനങ്ങളോടുള്ള നീതി നിഷേധമാണ്. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായും രണ്ട് രീതിയിലാണ് ജോസ് ടോം പത്രിക നല്‍കിയത്. സ്വതന്ത്രസ്ഥാനാര്‍ഥിക്കുള്ള ചിഹ്നങ്ങള്‍ ജോസ് ടോം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടത്.
വീഡിയോ കാണാം... https://circle.page/post/1270114?utm_source=an&person=fYvu

