Latest News
Loading...

നിശബ്ദ പ്രചാരണദിവസവും വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിൽ ജോസ് ടോം



പാലാ: എവിടെയെല്ലാം എത്താമോ അവിടെയെല്ലാം ഓടി എത്തി നിശബ്ദ പ്രചാരണദിവസവും യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. രാവിലെ ജന്മനാടായ മീനച്ചിൽ പഞ്ചായത്തിലെ വിവിധ ബൂത്തു കേന്ദ്രങ്ങളിൽ എത്തി നേരിൽ കാണാത്തവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഭൂരിപക്ഷത്തിൽ മീനച്ചിൽ പഞ്ചായത്തിനെ മുന്നിലെത്തിക്കുവാൻ പോളിംഗ് ഉയർത്തുവാൻ വേണ്ട നിർദ്ദേശം നൽകിയാണ് അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായത് 'ഉച്ചയോടെ മുത്തോലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി. സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ചു. 

കരൂർ പഞ്ചായത്തിലെ നെച്ചിപ്പുഴുരിൽ എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. നഗരസഭാ പ്രദേശത്ത് തെക്കേക്കരയിലും പുത്തൻ പള്ളി കുന്നിലും റ സിസൻസ് അസോസിയേഷൻ യോഗസ്ഥലത്ത് എത്തി വോട്ട് അഭ്യർത്ഥിക്കുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു വൈകുന്നേരം കരൂർ പഞ്ചായത്തിലെ വലവൂരിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.രാവേറെയും പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു ഇതിനിടയിൽ ബൂത്തുകൾ സജ്ജീകരിക്കുന്ന പ്രവർ ത്തകരുമായി  ചേരുന്നതിനും സമയം കണ്ടെത്തി.