Latest News
Loading...

ഓട്ടോറിക്ഷയും പിക് അപ്പ് ജീപ്പും കൂട്ടിയിടിച്ചു യാത്രക്കാരൻ മരിച്ചു.


ഓട്ടോറിക്ഷയും പിക് അപ്പ് ജീപ്പും കൂട്ടിയിടിച്ചു യാത്രക്കാരൻ മരിച്ചു. പൂഞ്ഞാർ പനച്ചിപ്പാറ നടുപ്പറമ്പിൽ മോഹനൻ (63) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ പാറയിൽ  വേണു (55) ഗുരുതരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. പരിക്കേറ്റ മോഹനൻ  തെള്ളകത്തു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഇന്ന് വൈകിട്ട് 6 മണിയോടെ പനച്ചിപ്പാറയിൽ എസ്.എം.വി സ്കൂളിന് മുന്നിലാണ് അപകടം.
പൂഞ്ഞാർ ഭാഗത്തുനിന്നും പനച്ചിപ്പാറയിലേക്കു വന്ന ഓട്ടോ എതിർ ദിശയിൽ വന്ന പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ-രത്നമ്മ.
രഞ്ജു, രമ്യ, ചിഞ്ചു എന്നിവർ മക്കളാണ്.