Latest News
Loading...

ഗ്രേറ്റാ ട്യൂണ്‍ ബര്‍ഗിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.



മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സഫിന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റാ ട്യൂൺ ബർഗിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗ്രേറ്റാ ട്യൂൺ ബെർഗിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനങ്ങൾക്കും കാരണമാകുന്ന പ്രവർത്തനങ്ങൾക്കെതിരെ ഗ്രേറ്റാ നടത്തുന്ന ഫ്രൈഡേ ഫോർ ഫ്യുച്ചർ സമരത്തെക്കുറിച്ചും അത് ലോക രാഷ്ട്രങ്ങളിൽ സൃഷ്‌ടിച്ച ചലനത്തെക്കുറിക്കും അവബോധം നൽകിയ പരിപാടിയിൽ ഗ്രേറ്റാ യുടെ ഫോട്ടോ പ്രദർശിപ്പിച്ച ബലൂൺ കൂട്ടങ്ങൾ വനിലുയർത്തിപിടിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്.


 ഹെഡ്മിസ്ട്രസ് വി.എൻ ശ്രീദേവി, എം.എഫ് അബ്ദുൽ കാദർ, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ , പി.ജി. ജയൻ , വി.എൻ ജവാദ്, എം.പി ലീന ,അൻസാർ അലി, സി.എച്ച് മാഹിൻഎന്നിവർ സംസാരിച്ചു.