Latest News
Loading...

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്


ഉഴവൂര്‍ ചെത്തിമറ്റത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലായില്‍ നിന്നും ഉഴവൂരിലേക്ക് വരികയായിരുന്ന ബസിന്റെ മുന്നില്‍ ലോറിയിടിക്കുകയായിരുന്നു. 



ചിരട്ടകയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയ്ക്ക് പിന്നാലെയെത്തിയ കാര്‍ ലോറിയ്ക്ക് പിന്നിലും ഇടിച്ചു. പരിക്കേറ്റവരെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.