Latest News
Loading...

അവധികളില്ലാതെ മീനച്ചില്‍ താലൂക്കോഫീസ് പ്രവര്‍ത്തന നിരതം


ഉപതിരഞ്ഞെടുപ്പ് മൂർധന്യാവസ്ഥയിലെത്തിയതോടെ മിനച്ചിൽ താലൂക്ക് ഓഫീസും പ്രവർത്തനനിരതമായി. അവധി ആഘോഷങ്ങൾ ഇല്ലാതെയാണ് ജിവനക്കാർ തെരഞ്ഞെടുപ്പ് ജോലിയിൽ വ്യപൃതാരായിരിക്കുന്നത്.

സെപ്റ്റംബറിൽ എട്ടു ദിവസത്തോളം തുടർച്ചയായി അവധി ഉണ്ടായിരിക്കുകയും തിരുവോണവും മുഹറവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും മീനച്ചിൽ താലൂക്ക് ഓഫീസ് എല്ലാ ദിവസവും തുറന്നു പ്രവർത്തിച്ചു. അവധിയും ആഘോഷങ്ങളും ഒഴിവാക്കി തെരഞ്ഞെടുപ്പു ജോലികളിൽ മുഴുകുകയായിരുന്നു ജീവനക്കാ. ർ. വോട്ടർ പട്ടിക കൃ ത്യമായി തയാറാക്കി രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കിയിട്ടുണ്ട്.

 
വോട്ടിംഗ് മെഷീനുകൾ ശനിയാഴ്ച വൈകീട്ട് പാലായിലെത്തിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ബാലറ്റ് സെറ്റിംഗ് നടക്കും. തുടർന്ന് മോക്പോളിംഗും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും വരും ദിവസങ്ങളിൽ നടക്കും. റവന്യു ഉദ്യോഗസ്ഥരും പോലീസും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മണ്ഡലത്തിലെ 176 ബൂത്തുകളിലും തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കായി 5 വീതം വോട്ടർ പട്ടിക ക്രമപ്പെടുത്തി നൽകുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പോളിംഗ് സ്റ്റേഷനിലേക്കുള്ള സാമഗ്രികളടങ്ങിയ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളും ഒപ്പം നടക്കുന്നു. ആഘോഷങ്ങൾ മാറ്റി വച്ച് ജീവനക്കാർ തെരഞ്ഞെടുപ്പു സംവിധാനങ്ങൾ ഒരുക്കുകയാണെന്ന് തഹസീൽദാർ നവീൻ ബാബു പറഞ്ഞു.

വീഡിയോ കാണൂ Click here