Latest News
Loading...

കരൂരിലെയും രാമപുരത്തേയും റബ്ബർ കാടുകളിലൂടെ ജോസ് ടോമി ന്റെ പര്യടനം


പാലാ: പ്രഭാതത്തിന്റെ കുളിര് വിട്ടു പോകും മുമ്പേ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചാരണ രംഗത്ത് എത്തി .കരൂർ പഞ്ചായത്തിലെ പര്യടനം അന്തീനാട്ടിൽ ആരംഭിക്കും മുമ്പായി അവിടുള്ള വ്യാപാര സ്ഥാപനങ്ങളും മാണി സാറിന്റെ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് അനുഗ്രഹം തേടിയാണ് ജോസ് ടോമിന്റെ പ്രയാണം അന്തീനാട്ടിൽ നിന്നും ആരംഭിച്ചത്. വൻ ജനാവലി ജോസ് ടോമിനെ കാത്ത്  അന്തീനാട്ടിൽ എത്തിയിരുന്നു. അതോടൊപ്പം യു.ഡി.എഫ് നേതാക്കളും  പ്രചാരണം ആരംഭിക്കും മുൻപ് ആമുഖ പ്രസംഗങ്ങളുമായി ബേബി ഉഴുത്തു വാല്ല സി ബി ഓടയ്ക്കും സന്തോഷ് കുര്യത്തും ബെന്നി മുണ്ടത്താനവും പ്രസംഗിച്ചു കഴിഞ്ഞു.

യു.ഡി.എഫിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത കൊടിക്കുന്നിൽ സുരേഷ് എം.പി വിവരിച്ചു.തുട ർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പയപ്പാർ മുതൽ വലവൂർ വരെയുന്നു റബ്ബർ കാടുകളിലൂടെ കർഷകരോധനം ഏറ്റുവാങ്ങി - പര്യടനം രാമപുരം കാർ  ചക്കാമ്പുഴ വച്ച് ഏറ്റുവാങ്ങി.ചക്കാമ്പുഴയിൽ രാജ് മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ എത്തിയ യു.പി.എഫ് സംഘം ജോസ് ടോമിനെ വരവേറ്റു.

പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതായിടത്തുചാലിൽ, ഡി.പ്രസാദ്, ബേബി ഉഴുത്തു വാൽ, റോയി എലിപ്പുലിക്കാട്ട്, സി.ടി.രാജൻ, പ്രൊഫ.സതീശ് ചൊള്ളാനി എന്നിവരുടെ നേതൃത്വത്തിൽ പര്യടനം പഞ്ചായത്ത് വാർഡുകളിലേക്ക് നീങ്ങി.റോഷി അഗസ്റ്റൻ എം.എൽ.എയുടെ തറവാട്ടു ഗ്രാമം കൂടിയായ ചക്കാമ്പുഴയിൽ നിന്നും ആരംഭിച്ച രാമപുരം പര്യടന ത്തിന്റെ ചുക്കാനും അദ്ദേഹത്തിനായിരുന്നു. രാത്രി വൈകി ഏഴാച്ചേരിയിൽ സമാപിച്ചു.
(content as received from udf election publicity committe)