പാലാ കുരിശുപള്ളി കവലയിൽ ആയിരങ്ങൾ അണിനിരന്ന സമ്മേളനത്തോടെ യു.ഡി.എഫ് പ്രചാരണത്തിന് കലാശകൊട്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ നൂറുകണക്കിന് പ്രവർത്തകർ സമ്മേളന നഗറായ പാലാ കുരിശുപള്ളി കവലയിലേയ്ക്ക് എത്തി കൊണ്ടിരുന്നു.


വിവിധ പഞ്ചായത്തുകളിൽ നിന്നും പ്രവർത്തകർ ടൂവിലർ റാലികളിലൂടെ നഗരത്തിൽ എത്തി. വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രകടനങ്ങളും നഗരവീഥിയിൽ അരങ്ങേറി' ചിഹ്നമായ പൈനാപ്പിളുകൾ കൊണ്ട് അമ്മാനമാടി യുവാക്കൾ നൃത്തമാടി. കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ചാക്യാർകൂത്ത് തുടങ്ങി വിവിധങ്ങളായ കലകൾ അരങ്ങേറി.


മാണിസാറിന്റെ പ്രസംഗം മൈക്കിലൂടെ ഇടയ്ക്കിടെ കേൾപ്പിച്ചത്. യു.ഡി.എഫ് പ്രവർത്തകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു. സ്ഥാനാർഥി ജോസ് ടോം നൂറുകണക്കിന് പ്രവർത്തകരോടൊപ്പം സമ്മേളന വേദിയിലെത്തിയപ്പോൾ യോഗസ്ഥലം ആവേശതേരിലേറി.നാലു മണി കഴിഞ്ഞതോടെ ജനം ഇരച്ചെത്തി. യു ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ കൊണ്ട് വേദി നിറഞ്ഞു കവിഞ്ഞിരുന്നു.

തെരഞ്ഞെടുപ്പു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ' എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജോസ് കെ മാണി എം.പി, തോമസ് ചാഴികാടൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, പി.കെ.ഷംസുദ്ദീൻ എം.എൽ.എ, റോഷി അഗസ്ത്യൻ എം.എൽ.എ, ഡോ.എൻ.ജയ് രാജ് എം.എൽ.എ എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ജോഷി ഫിലിപ്പ്, നഗരസഭാദ്ധ്യക്ഷ ബിജി ജോ ജോ 'സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയി, പെണ്ണമ്മ ജോസഫ്, പ്രൊഫ.സതീശ് ചൊള്ളാനി, ഫിലിപ്പ് കുഴികുളം, റോയി എലിപ്പുലിക്കാട്ട്, ബിജോയി ഇടേട്ട്, ആന്റോ പടിഞ്ഞാറേക്കര ,ഡി.പ്രസാദ്, സി.ടി.രാജൻ, ബൈജു പുതിയിടത്തുചാലിൽ, ബേബി ഉഴുത്തു വാൽ, ജോസ്സു കുട്ടി പൂവേലി, രാജൻ കൊല്ലം പാമ്പിൽ, സന്തോഷ് കുര്യത്ത്, ബെന്നി മുണ്ടത്താനം, സെബാസന്യൻ കുളത്തുങ്കൽ ,ബൈജു കൊല്ലം പറമ്പിൽ, ജയ്സൺമാന്തോട്ടം, തോമസ് ആന്റെ ണി, മനോജ് മറ്റമുണ്ട, സാജൻ തൊടുക, ടോണി കുന്നുംപുറം, ബിജു പാലൂ പടവൻ, ലീന സണ്ണി, സാവിയോ കാവുകാട്ട്, എന്നിവർ നേതൃത്വം നൽകി. മഹിളാ കോൺഗ്രസ്സ് അദ്ധ്യക്ഷ ലതികാ സുഭാഷ് കവിത ചൊല്ലി സദസ്സിന് ആവേശം പകർന്നു.