Latest News
Loading...

പാലായില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിച്ച് മാണി.സി.കാപ്പന്‍.



മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകളുമായി നിയുക്ത എം.എല്‍.എ മാണി.സി.കാപ്പന്‍. വിജയത്തിന് ശേഷം പിറ്റേദിവസം തന്നെ താന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചു. പാലാ നഗരസഭയില്‍ ഇനി തോന്നുംപോലെ കാര്യങ്ങള്‍ നടക്കില്ലെന്നും കാപ്പന്‍ മുന്നറിയിപ്പ് നല്‍കി.

റോഡുകളുടെയും കുടിവെള്ളപദ്ധതികളുടെയും പൂര്‍ത്തീകരണത്തിനാവും പ്രഥമ പരിഗണനയെന്ന് മാണി.സി.കാപ്പന്‍ പറഞ്ഞു. മലയോര പഞ്ചായത്തുകളായ മൂന്നിലവ്, മേലുകാവ്, തലനാട് എന്നിവിടങ്ങളില്‍ കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അവ പരിഹരിക്കാനുള്ള നടപടികളുണ്ടാവും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വികസനം ഉടന്‍ നടപ്പിലാക്കും. പാലായിലെ ബൈപ്പാസിന്‍റെ പൂര്‍ത്തീകരണവും ഇതില്‍ പെടുമെന്നും അദ്ദേഹം പറഞ്ഞു. 



മണ്ഡലത്തില്‍ നിര്‍ത്തലാക്കപ്പെട്ട കെ.എസ്‍.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നടപടിയെടുക്കും. മലയോരങ്ങളിലെ ആകര്‍ഷകമായ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം പദ്ധതി ആരംഭിക്കും. പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കംഫര്‍ട് സ്റ്റേഷന്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിതീര്‍ത്ത് തുറന്നുനല്‍കും. മണ്ഡലത്തില്‍ അനധികൃതമായി ഒരുകഷ്ണം പാറപോലും ആരും പൊട്ടിക്കില്ലെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ദോഷകരമായി നിലവില്‍ പ്രവര്‍ത്തിക്കുന്നവ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

പാലാ സ്റ്റേഡിയത്തിലെ വോളിബോള്‍ കോര്‍ട്ട് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ തോന്നിയതുപോലെയാണ് മുന്നോട്ടുപയിരുന്നത്. ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം... Click Here