Latest News
Loading...

രണ്ടിലയ്ക്കായി ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ


പാലാ ഉപതെരഞ്ഞെടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോസ് ടോമിന് കേരള കോൺഗ്രസ് (എം) പാർട്ടി ചിഹ്നമായ രണ്ടിലയ്ക്കായി ജോസ്.കെ.മാണി പക്ഷത്തിന്റെ നീക്കങ്ങൾ. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ്.കെ.മാണി പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. അതേസമയം, പാർട്ടി ഭരണഘടന പ്രകാരം പി.ജെ ജോസഫ് ആവശ്യപ്പെട്ടാൽ മാത്രമെ ചിഹ്നം അനുവദിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടില ചിഹ്നത്തിൽ ജോസ് ടോം മൽസരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതു കൊണ്ട് തന്നെയാണ് സ്ഥാനാർത്ഥി പറഞ്ഞത് പ്രതിപക്ഷ നേതാവ് ആവർത്തിച്ചതും. കെ.എം മാണിയാണ് പാലായുടെ ചിഹ്നമെന്നാണ് ചെന്നിത്തല ഇന്ന് പറഞ്ഞത്. തന്നെ ചെയർമാനായി അംഗീകരിച്ചാലെ ജോസ് പക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കൂ എന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. എന്നാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോസഫ് വിഭാഗം പറയുന്നു. ചിഹ്നം തീരുമാനമാകാത്തതിനാൽ പോസ്റ്റർ വർക്കുകളും വൈകുകയാണ്. 

Post a Comment

0 Comments