Latest News
Loading...

പുസ്തകോല്‍സവത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന പ്രചാരണബോര്‍ഡുകള്‍



ര​ണ്ടാ​മ​ത് ഈ​രാ​റ്റു​പേ​ട്ട പു​സ്ത​കോ​ത്സ​വം 21 മു​ത​ൽ 24 വ​രെ ഈ​രാ​റ്റു​പേ​ട്ട പി​ടി​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം  പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ചെ​യ്തി​രി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​രു​ടെ കാ​രി​ക്കേ​ച്ച​ർ രൂ​പ​ങ്ങ​ൾ ഇ​തി​ലു​ണ്ട്.


 21  ന്  ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ഭാ​ഷ് ച​ങ്ക​ൻ, ര​ണ്ടാം ദി​വ​സം സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഫൈ​സ​ൽ എ​ളേ​റ്റി​ൽ, മൂ​ന്നാം ദി​വ​സം വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​വ് സ​ജി​ൽ ശ്രീ​ധ​ർ, ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ്, നാ​ലാം ദി​വ​സം  എ​സ്. ഹ​രി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 


വി​ദ്യാ​ർ​ഥി​ക​ളും വാ​യ​ന​യും എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ.​എ​സ്. സു​രേ​ഷ് കു​മാ​ർ   പു​സ്ത​ക  അ​വ​ലോ​ക​നം, പ്ര​വാ​സി സം​ഗ​മം, ക​വി​യ​ര​ങ്ങ്, ന​വ മാ​ധ്യ​മ ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.<പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് ഫെ​സ്റ്റ്, പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം, കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. 


ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ൾ, ഈ​രാ​റ്റു​പേ​ട്ട ടൂ​റി​സം വെ​ബ് സൈ​റ്റ് എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്യും . പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഹാ​ഷി​ർ ന​ദ്‌​വി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​പി.​എം. നൗ​ഷാ​ദ്  എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു  വ​രു​ന്നു