Latest News
Loading...

റാങ്കുകളുടെ തിളക്കത്തിൽ ബി .വി .എം കോളേജ് ചേർപ്പുങ്കൽ


ചേര്‍പ്പുങ്കല്‍: എം.ജി .യൂണിവേഴ്സിറ്റി 2019 ല്‍ നടത്തിയ പി.ജി പരീക്ഷകളില്‍ ,എം .എസ് .ഡബ്ല്യൂ. വിഭാഗത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ ആദ്യത്തെ പത്തു റാങ്കില്‍ അഞ്ചും കരസ്ഥമാക്കി ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ്. വീണ്ടും തങ്ങളുടെ മികവ് നിലനിര്‍ത്തി. ആഷ്ല ആന്‍ മാത്യു (ഒന്നാം റാങ്ക് ) ,ടീന ജോസ് (മൂന്നാം റാങ്ക് ),അഞ്ജിത ദാസ് (അഞ്ചാം റാങ്ക്),മിഞ്ചു സിബിച്ചന്‍ (ആറാം റാങ്ക്, ആരിഫ് മുഹമ്മദ് (ഏഴാം റാങ്ക്) എന്നിവരെ പ്രിന്‍സിപ്പല്‍ റവ.ഫാ .ജോസഫ് ഞാറക്കാട്ടില്‍ ,ബര്‍സാര്‍ ഫാ .ജോസഫ് മുണ്ടക്കല്‍ എം.എസ് .ഡബ്ല്യൂ വിഭാഗം മേധാവി .ഡോ .സിസ്റ്റര്‍ ബിന്‍സിڔ അറക്കല്‍ ,അദ്ധ്യാപകരായ അനീഷ് ജോര്‍ജ് ,ദീപ ബാബു ,സജോ ജോയ് ,സുമി മാത്യു എന്നിവര്‍ അനുമോദിച്ചു.