പാലാ ഉപതെരഞ്ഞെടുപ്പില്‍ ക്വാറിവിരുദ്ധ സമരസമിതികളുടെയും പ്രകൃതിസ്‌നേഹികളുടെയും പ്രതിനിധിയും മല്‍സരത്തിന്. കടനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഗ്രീന്‍സ്‌റ്റെപ് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റുമായ മജു പുത്തന്‍കണ്ടമാണ് മല്‍സരത്തിനൊരുങ്ങുന്നത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യത്യസ്തമായ ആശയപ്രചാരണവുമായാണ് മജുവിന്റെ കടന്നുവരവ്.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രാമപുരം, കടനാട്, മേലുകാവ്, ഭരണങ്ങാനം പഞ്ചായത്തുകളില്‍ പാറമടലോബി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി മജു ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക പരിഗണിക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രകൃതിയ്‌ക്കെതിരായതും ജനവിരുദ്ധമായതുമായ നിലപാടുകള്‍ക്കെതിരായാണ് മല്‍സരത്തിനൊരുങ്ങുന്നത്.
ക്വാറികള്‍ക്കെതിരായ അതിജീവനത്തിന്റെ ഭാഗംകൂടിയാണ് മജുവിന്റെ സ്ഥാനാര്‍ത്ഥിത്വം. പാറമട വിരുദ്ധ സമരസമിതികള്‍ക്ക് നിയമസഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഗ്രീന്‍സ്റ്റെപ്പ് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ്കൂടിയാണ് മജു. കടനാട് ഗ്രാമപഞ്ചായത്തംഗമായും പ്രസിഡന്റായും മുന്‍പ് മജു പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സ്‌നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകരുടെയും പിന്തുണയും തനിയ്ക്കുണ്ടെന്ന് മജു പറഞ്ഞു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അടക്കം ഉടന്‍ തീരുമാനമാകുമെന്നും മജു പറഞ്ഞു.
വിജയത്തിനപ്പുറം, ലഭിക്കുന്ന വോട്ടുകളിലൂടെ മുന്നണികള്‍ക്കൊരു സന്ദേശംകൂടിയാവും മജുവിന്റെ സ്ഥാനാര്‍ത്ഥിത്വം.
വീഡിയോ കാണാം... https://circle.page/post/1248687?utm_source=an&person=fYvu



0 Comments