പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഒരു പേരിലെത്തും. ഏകപക്ഷീയ സ്ഥാനാര്‍ഥി ഉണ്ടാകില്ല. സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജോസ്.കെ. മാണിയെ തള്ളി പി.ജെ. ജോസഫ് രംഗത്തെത്തി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനായി കൂടുതല്‍ സമയം വേണം. ചൊവ്വാഴ്ചയോടെ പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. നിഷ ജോസ്.കെ. മാണി സ്ഥാനാര്‍ഥിയാകുന്നതിനോടും ജോസഫ് വിയോജിച്ചു. പാലായില്‍ വിജയസാധ്യതയും സ്വീകര്യതയുമാണ് പ്രധാനം. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കില്ലെന്നും ജോസഫ് മറുപടി നല്‍കി. അതിനിടെ, പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്നുതന്നെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY


0 Comments