Latest News
Loading...

സോ​വ​റി​ന്‍ ഗോ​ള്‍​ഡ് ബോ​ണ്ടു​ക​ള്‍ വാങ്ങാം; നാളെ വരെ സമയം


റി​സ​ര്‍​വ് ബാ​ങ്ക് 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷം പു​റ​ത്തി​റ​ക്കു​ന്ന അ​വ​സാ​ന സീ​രീ​സി​ലെ സോ​വ​റി​ന്‍ ഗോ​ള്‍​ഡ് ബോ​ണ്ടു​ക​ള്‍ ഇ​ന്നു മു​ത​ല്‍ 13 വ​രെ പാ​ലാ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 9 മു​ത​ല്‍ വൈ​കു​ന്നേ​രം 4 വ​രെ പ്ര​ത്യേ​ക കൗ​ണ്ട​റും ഹെ​ല്‍​പ്പ് ഡെ​സ്‌​കും പ്ര​വ​ര്‍​ത്തി​ക്കും. ത​ങ്ക​ത്തി​ന്‍റെ വി​പ​ണി​വി​ല​യേ​ക്കാ​ള്‍ ഗ്രാ​മി​ന് 50 രൂ​പ കു​റ​ച്ച് ഇ​പ്പോ​ള്‍ ബോ​ണ്ട് ല​ഭി​ക്കും. എ​ട്ടു വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി​യെ​ങ്കി​ലും അ​ഞ്ചു വ​ര്‍​ഷ​ത്തി​നു ശേ​ഷം സ്വ​ര്‍​ണ​വി​ല ഉ​യ​രു​ന്ന സ​മ​യം നോ​ക്കി ബോ​ണ്ട് വി​ല്‍​ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ല്‍​ക്കു​ന്ന സ​മ​യ​ത്തെ ത​ങ്ക​ത്തി​ന്‍റെ (999) മാ​ര്‍​ക്ക​റ്റ് വി​ല​യും അ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2.5 ശ​ത​മാ​നം പ​ലി​ശ​യും ല​ഭി​ക്കും. ബോ​ണ്ടു​ക​ള്‍ സ്വ​ര്‍​ണം പോ​ലെ ത​ന്നെ ബാ​ങ്ക് വാ​യ്പ​ക്കാ​യി ഈ​ട് ന​ൽ​കു​വാ​നും സാ​ധി​ക്കും. പാ​ന്‍​കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി കൊ​ണ്ടു​വ​ര​ണം. ഫോ​ൺ: 8281525215