Latest News
Loading...

ആകെ സ്ഥാനാര്‍ത്ഥികള്‍ 17, പത്രികകള്‍ 28


പാലാ ഉപതെരഞ്ഞടുപ്പിന് പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് മൂന്ന് മണിയ്ക്ക്   അവസാനിച്ചപ്പോള്‍ ആകെ പത്രിക നല്‍കിയത് 17 സ്ഥാനാര്‍ത്ഥികള്‍. അവസാനദിവസമായ ഇന്ന് വരണാധികാരിയ്ക്ക് 4 പത്രികകളും ഉപവരണാധികാരിയ്ക്ക് 18 പത്രികകളും ലഭിച്ചു. ഇന്നലെ വരെ വരണാധികാരിയ്ക്ക് 1 പത്രികയും ഉപവരണാധികാരിയ്ക്ക് 5 പത്രികകളുമാണ് ലഭിച്ചിരുന്നത്. പത്രികകളുടെ സുക്ഷ്മപരിശോധന നാളെ കോട്ടയം കളക്ട്രേറ്റില്‍ നടക്കും. 7-ാം തീയതിവരെ പത്രിക പിന്‍വലിക്കാം. കെ.പദ്മരാജനാണ് ആദ്യം പത്രിക നല്‍കിയത്. പിന്നാലെ മാണി.സി.കാപ്പന്‍, ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍, ബാബു ജോസഫ്, ജോര്‍ജ്ജ് ഫ്രാന്‍സീസ്, ഇന്ന് ജോസ് ടോം, എന്‍.ഹരി, മജു പുത്തന്‍കണ്ടം, ജോസഫ് കണ്ടത്തില്‍ തുടങ്ങിയവരും പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള സമയംപരിധി കൂടി അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അന്തിമചിത്രമാകും.