Latest News
Loading...

മല്‍സരരംഗത്ത് 13 പേര്‍. ജോസ് ടോമിന് കൈതച്ചക്ക



പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന്റെ അന്ത്യമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ 11 സ്വതന്ത്രർ അടക്കം 13 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങളും അനുവദിച്ചു. യുഡിഎഫ് സ്വതന്ത്രന് ജോസ് ടോമിന് കൈതച്ചക്കയാണ് ചിഹ്നം. വോട്ടിംഗ് മെഷീനിൽ ജോസ് ടോമിന്‍റെ പേര് ഏഴാമതായിട്ടാവും പ്രദർശിപ്പിക്കുന്നത്.  "ഓട്ടോറിക്ഷ' ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രൻ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രവും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.