Latest News
Loading...

പൂഞ്ഞാര്‍ ഫൊറോനാപള്ളിയില്‍ എട്ട് നോമ്പ് തിരുനാളിന് കൊടിയേറി



പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് കൊടിയേറി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിയ്ക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വ്വഹിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ തെരുവത്ത്, അസി. വികാരി ഫാ.ജോണ്‍ കൂറ്റാരപ്പള്ളിയില്‍ എന്നിവര്‍ കൊടിയേറ്റ് ചടങ്ങുകളില്‍ സംബന്ധിച്ചു.
സെപ്റ്റംബര്‍ ഒന്നിനു രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 10.30 നു വിശുദ്ധ കുര്‍ബാന, നൊവേന  മാര്‍ ജേക്കബ് മുരിക്കന്‍. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, നൊവേന  ഫാ സ്‌കറിയ മലമാക്കല്‍. 5.30 നു ജപമാല റാലി. രണ്ടിനു രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന, നൊവേന, 6.30 നു വിശുദ്ധ കുര്‍ബാന. 10.30 നു വിശുദ്ധ കുര്‍ബാന, നൊവേന  മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, നൊവേന  ഫാ. മാത്യു ചേന്നാട്ട്. 5.30 നു ജപമാല റാലി.  ഫാ. ലിയോ ഇടയാടിയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. ജോസ് പൂവത്തുങ്കല്‍, ഫാ. മാത്യു പാറത്തൊട്ടി, ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍, ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, ഫാ. ജയിംസ് നീണ്ടൂശേരി സിഎംഐ, ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. എട്ടിനു രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. പത്തിനു തിരുനാള്‍ റാസ  റവ. ഡോ. തോമസ് വടക്കേല്‍. ഫാ. തോമസ് കൊച്ചോടയ്ക്കല്‍, ഫാ. ജോസ് തടിയ്ക്കല്‍ സി.എസ്.ടി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

Post a Comment

0 Comments