Latest News
Loading...

കാപ്പന് 16 കോടിയുടെ ആസ്തി; 4.3 കോടി വായ്പ



പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന് 16 കോടി 70 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയില്‍ സത്യവാങ്മൂലം. ഭാര്യയ്ക്ക് ആകെ 10 കോടി 50 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകളും മറ്റുള്ളവയുമായി 4.30 കോടി രൂപ മാണി.സി.കാപ്പനും ഭാര്യയ്ക്ക് 1.31 കോടി രൂപയും കടബാധ്യതയുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.



സ്ഥാനാര്‍ഥിയുടെ പേരില്‍ വിവിധ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ ആക്‌സിസ് ബാങ്ക് പാല 102791, ഫെഡറല്‍ ബാങ്ക്  173860, ഐ.ഡി.ബി.ഐ കോട്ടയം 51821, സൗത്ത് ഇന്ത്യന്‍ ബാങ്ക് പാലാ  50452, കിസ്‌കോ ബാങ്കിന്റെ പാലായിലെ മൂന്ന് അക്കൌണ്ടുകളിലായി 7095 രൂപയും നിക്ഷേപമുണ്ട്. ഫെഡറല്‍ ബാങ്കിന്റെ ഇലക്ഷന്‍ അക്കൌണ്ടില്‍ 10000 രൂപയുടെ നിക്ഷേപവുമുണ്ട്. ഭാര്യയുടെ പേരില്‍ സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ 59436, കാനറ ബാങ്ക് ഉഴവൂര്‍ ശാഖയില്‍ 17920, കിസ്‌കോ ബാങ്ക് പാലായില്‍ 1736 രൂപ എന്നിങ്ങനെയും നിക്ഷേപമുണ്ട്.

മാണി.സി.കാപ്പന്റെ കൈവശം 4.33 ലക്ഷം വിലമതിക്കുന്ന 120 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 28.8 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. മാണി സി കാപ്പന്റെ പേരില്‍ രണ്ട് വാഹനങ്ങള്‍ സ്വന്തമായുണ്ട്. 2016 മോഡല്‍ സ്വിഫ്റ്റ് കാറിന് 6.1 ലക്ഷവും 2019 മോഡല്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 22 ലക്ഷവും വിലമതിക്കുന്നു. സ്ഥാനാര്‍ഥിയുടെ പേരില്‍ 5 വണ്ടിച്ചെക്ക് കേസുകളുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

Post a Comment

0 Comments