കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയായ നെല്ലാപ്പാറയിൽ ബിവറേജസ് സ്റ്റോപ്പിന് സമീപം ഉണ്ടായ വാക്കു തർക്കം കത്തിക്കുത്തിൽ കലാശിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ലോട്ടറി വിൽപ്പനക്കാരനായ മാനത്തൂർ സ്വദേശി തങ്കച്ചൻ കളപ്പുരയ്ക്കലിനാണ് കുത്തേറ്റത്. സഹോദരൻ അപ്പച്ചന് സംഘർഷത്തിൽ പരിക്കേറ്റു
.സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയും മാനത്തൂർ മണിയാക്കുംപാറ പ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന അനൂപ് , ഐങ്കൊമ്പ് സ്വദേശി ചോക്കാട്ട് റോജി അലക്സ് എന്നിവരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബിനീഷ് എന്നയാൾക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.
.തങ്കച്ചനുമായി ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. മുൻപ് ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിൽ തങ്കച്ചൻ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ വാക്ക് തർക്കം ഉണ്ടായത്. ഇതിനിടയിൽ തങ്കച്ചനെ കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തിയ അപ്പച്ചനെ മറിച്ചിടുകയും ചവിട്ടുകയും ചെയ്തു. അപ്പച്ചന്റെ കൈക്ക് ഒടിവുണ്ട്.
.





0 Comments