Latest News
Loading...

ക്രെയിൻ ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം




കൊല്ലപ്പള്ളി: പാലാ–തൊടുപുഴ റോഡിൽ ക്രെയിൻ ഇടിച്ച് വഴിയാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. അന്തീനാട് കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (65) ആണ് മരിച്ചത്.

കടയിൽ പോയി മടങ്ങുന്നതിനിടെ കൊല്ലപ്പള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. 



.ക്രെയിൻ തട്ടി റോഡിൽ വീണ ആലീസിന്റെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വിവരമറിഞ്ഞ് പാലായിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് ഗതാഗത തടസ്സം നീക്കി. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


.


.



.

Post a Comment

0 Comments