Latest News
Loading...

തോട്ടിലെ വെള്ളം പതഞ്ഞൊഴുകുന്നു; നാട്ടുകാർക്ക് ചൊറിച്ചിൽ




 പിഴക് മുതൽ കടനാട് വരെയുള്ള തോട്ടിലെ വെള്ളം പതഞ്ഞൊഴുകുന്നത് ആശങ്കയാകുന്നു. ഇന്ന്  രാവിലെ മുതൽ തോട്ടിലെ വെള്ളത്തിൽ വലിയ തോതിൽ പത രൂപപ്പെട്ട നിലയിലാണ് ഒഴുക്ക്. തോട്ടിലെ വെള്ളവുമായി സമ്പർക്കം പുലർത്തിയ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.



.ഇന്നലെ മുതൽ നേരിയ തോതിൽ പത കണ്ടുതുടങ്ങിയിരുന്നെങ്കിലും ഇന്ന് സ്ഥിതി രൂക്ഷമായതായാണ് വിവരം. മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതാകാമെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. എന്നാൽ പതയുടെ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് സമ്മാനമായ രീതിയിൽ തോട്ടിലെ വെള്ളം പതഞ്ഞൊഴുകിയിരുന്നു.



.വെള്ളത്തിന്റെ സാമ്പിൾ പാലായിൽ പരിശോധനയ്ക്കായി നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് ലാലി സണ്ണി പറഞ്ഞു. കൈതക്കൽ പൂതക്കുഴി കുടിവെള്ളപദ്ധതി വെള്ളത്തിൻറെ പമ്പിങ് ഇന്ന് നിർത്തിവച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ പരിശോധന ഫലം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വിശദമായ പരിശോധന ആവശ്യമെങ്കിൽ കോട്ടയത്ത് സാമ്പിൾ നൽകി പരിശോധന നടത്തുമെന്നും പ്രസിഡണ്ട് അറിയിച്ചു. 



.

Post a Comment

0 Comments