ഈരാറ്റുപേട്ട: തൊടുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി നിര്യാതയായി. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ജുബീന (38) ആണ് മരിച്ചത്. മുസ്ലിം ഗേൾസ് സ്കൂൾ ബസ് ഡ്രൈവറായ മറ്റയ്ക്കാട് കരോട്ടുവീട്ടിൽ അബ്ദുറഹീമിന്റെ മകളാണ്. .
.ഭർത്താവ്: ഇംറാൻ (മടക്കത്താനം, തൊടുപുഴ). രണ്ട് മക്കളുണ്ട്. ഇപ്പോൾ തൊടുപുഴയിലാണ് താമസം.ജുബീന നേരത്തെ ഈരാറ്റുപേട്ട പി.എച്ച്.സിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നു.
സ്കൂട്ടറിൽ പോകുമ്പോൾ ടിപ്പർ തട്ടി റോഡിലേക്ക് വീണ യുവ തിയുടെ ദേഹ ത്തു കൂടി പിന്നാലെ വന്ന വാഹനം കയറു കയായിരുന്നു. ഖബറടക്കം നാളെ തൊടുപുഴയിൽ നടക്കും
.
.
.





0 Comments