കളത്തൂക്കടവിന് സമീപം കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വലിയമംഗലം മില്ലിന് സമീപമാണ് അപകടമുണ്ടായത്. യുവാവിന്റെ തല തകര്ന്ന നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി. അപകടത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടക്കയം കൊക്കയാർ സ്വദേശി എന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ടയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയേറ്റ് റോഡിൽ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങിയെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. വിശദാംശങ്ങള് ലഭ്യമായി വരുന്നു.
👇👇👇
.
.
.
.





0 Comments