Latest News
Loading...

പ്രായം--57 മെഡലുകൾ--22. ലിസിക്ക് പ്രായം വെറും അക്കങ്ങൾ മാത്രം


 

കായികരംഗത്ത് പെരിങ്ങുളത്തിൻ്റെ അഭിമാനമായി ലിസി തോമസ് കരോട്ടുചിറയ്ക്കൽ. 57 -ാം വയസിലും അത്‌ലറ്റിക് സ് രംഗത്ത് സജീവമായി തുടരുന്ന ലിസി സംസ്ഥാന-- ദേശീയ തല മത്സരങ്ങളിൽ മി കച്ച നേട്ടങ്ങൾ സ്വന്തമാക്കി ശ്രദ്ധേയയാകുന്നു
വിവിധ അത് ലിറ്റിക്സ് ഇനങ്ങളിലായി ഇതുവരെ 8- സ്വർണ്ണ മെഡലുകളും 8- വെള്ളി മെഡലുകളും 6- വെങ്കല മെഡലുകളും ഉൾപ്പെടെ 22 മെഡലുകൾ ആണ് ലിസി സ്വന്തമാക്കിയിട്ടുള്ളത്.


.ദേശീയ സീനിയർ അത് ലറ്റിക്സിൽ 1500 മീറ്ററിൽ ഒന്നാം സ്ഥാനവും800 മീറ്ററിൽ രണ്ടാം സ്ഥാനവും400 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി.4 x 100 മീറ്റർ റിലേയിൽ 2-ാം സ്ഥാനവും 4 x 400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ 5000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും 1500 മീറ്ററിൽ രണ്ടാം സ്ഥാനവും 800 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി.
 



.പ്രായം കായിക മികവിന് തടസമല്ലെന്നും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടങ്കിൽ ഏത് പ്രായത്തിലും നേട്ടങ്ങൾ കൈവരിക്കാമെന്നും ലിസിയുടെ വിജയ യാത്ര തെളിയിക്കുന്നു. ആരോഗ സംരക്ഷണത്തിനും കായികരംഗത്തെ സജീവമായ ജീവിതത്തിനും മാതൃകയായ ലിസിയുടെ നേട്ടങ്ങൾ പെരിങ്ങുളം നാടിന് അഭിമാനമാണ്.

ഭർത്താവ് സിബിയും മക്കളായ ആൻ്റോയും അനുവും ലിസിയുടെ നേട്ടങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി ഒപ്പമുണ്ട്.



.

Post a Comment

0 Comments