Latest News
Loading...

അന്നമ്മ ജോസഫിൻ്റെ സംസ്കാരം രാവിലെ 11 ന്



അപ്രതീക്ഷിതമായി മരണപ്പെട്ട മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ കോണിപ്പാട് കണ്ണംപള്ളിൽ അന്നമ്മ ജോസഫിൻ്റെ സംസ്കാരം രാവിലെ 11 ന് നടക്കും. സംസ്കാര ശുശ്രൂഷ നവംബർ 9 തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കും. 10.30ന് മേലുകാവ് മറ്റം പഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനവും 11ന് എള്ളുമ്പുറം സെന്റ് മത്തിയാസ് സി.എസ്.ഐ പള്ളിയിൽ സംസ്കാര ശുശ്രൂഷയും നടക്കും.ഭർത്താവ്: ജോൺസൺ ജോർജ് (സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ).




.കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ്. മുട്ടം എം.എം. ആശുപത്രിയിലും ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക–പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഇന്നലെ കേരളോത്സവ സംഘാടനത്തിൽ പങ്കെടുത്ത അന്നമ്മ പിറ്റേന്ന് രാവിലെ വിനോദയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



.



.

Post a Comment

0 Comments