Latest News
Loading...

ബസും ബൈക്കും കൂട്ടിയിടിച്ച് കൊക്കയാര്‍ സ്വദേശി മരിച്ചു



കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍ ശിവ കൃഷ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. 


.തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന ശിവ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. റോഡിന് നടുവിലെ വെള്ള ലൈനില്‍ കയറി തെന്നിയ ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. 


.അടൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് ബൈക്ക് ഇടിച്ച് കയറിയത്. മഴ പെയ്തിരുന്നതിനാലാണ് ബൈക്ക് നിയന്ത്രണംവിടാന്‍ കാരണമായത്. റോഡില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റോഡിലെ രക്തം കഴുകിനീക്കി. പോലീസ് സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറലാശപത്രിയിലേയ്ക്ക് മാറ്റി.




.



.

Post a Comment

0 Comments