Latest News
Loading...

മിനി മാരത്തൺ പാലായിൽ




പാലാ: രാജ്യാന്തര താരവും പ്രസിഡന്റിന്റെ അവാർഡ് ജേതാവുമായ പ്രഫ. സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പിൽ മെമ്മോറിയൽ കേരള തുഫാൻ മിനി മാരത്തൺ മത്സരം 14 ന് പാലായിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മിനി മാരത്തൺ രാവിലെ ഏഴിന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. സിസിലിയാമ്മ മെമ്മോറിയൽ ട്രസ്റ്റും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. എം.ജി. സെബാസ്റ്റ്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.



.നഗരസഭാ അധ്യക്ഷ മായാ രാഹുൽ ഫ്ലാഗ് ഓഫ് ചെയ്യും. സ്റ്റേഡിയം ജംങ്ഷനിൽ നിന്നാരംഭിക്കുന്ന മാരത്തൺ മുത്തോലി ജംങ്ഷനിലേക്കാണ്. അവിടെനിന്ന് തിരിച്ചുവന്ന് ളാലം പാലം ജംങ്ഷനിൽ അവസാനിക്കും. വിജയികൾക്ക് ജില്ല പോലീസ് സൂപ്രണ്ട് സാബു മാത്യു സമ്മാനങ്ങൾ വിതരണം ചെയ്യും.

വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ അഡ്വ. സന്തോഷ് കെ. മണ്ണർക്കാട് അധ്യക്ഷത വഹിക്കും.



.വനിതാവിഭാഗത്തിൽ 40 വയസ്സ് മുതൽ 50 വരെയും 50 മുതൽ 60 വരെയും 60 വയസ്സിനു മുകളിലുള്ളവർക്കുമായി മത്സരങ്ങൾ. പുരുഷ വിഭാഗത്തിലും 50, 60, 60 വയസ്സിന് മുകളിലുള്ളവർക്കായി തിരിച്ചാണ് മത്സരങ്ങൾ.

14ന് രാവിലെ ആറിന് സ്റ്റേഡിയത്തിൽ പേര് രജിസ്റ്റർ ചെയ്യാം. വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495572796.




.

Post a Comment

0 Comments