Latest News
Loading...

ടിപ്പറിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുവീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



പാലാ: പാലാ–പൊൻകുന്നം റോഡിൽ പാലത്തിന് സമീപം ട്രാഫിക് സിഗ്നലിനടുത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ റോഡിലേക്ക് വീണു. സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


.അപകടം സംഭവിച്ച ഉടൻ സ്കൂട്ടർ യാത്രക്കാർ വാഹനത്തിൽനിന്ന് ചാടിയിറങ്ങിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ട് തകർന്ന നിലയിലായിരുന്നു. യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം. 


.



.

Post a Comment

0 Comments