പാലാ: തിടനാട്, ചേർപ്പുങ്കൽ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ ബുള്ളറ്റ് ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. തിടനാട് റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് സേതു ബിനു (46)വിനും ചേർപ്പുങ്കലിൽ ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാർ (69)നും പരുക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.ഇന്നലെ വൈകിട്ട് അതിരമ്പുഴയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജിബിൻ സെബാസ്റ്റ്യന് (37) പരുക്കേറ്റു. മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
.
.





0 Comments