Latest News
Loading...

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങളുടെ കൂട്ടയിടി.



മുണ്ടക്കയം ചോറ്റിയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു . ചോറ്റി ജംഗ്ഷനിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഏഴോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.അഞ്ച് കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. രണ്ട് വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. 


.പരുക്കേറ്റവരിൽ 8 പേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും, രണ്ട് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്., ഇതിൽ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണന്നാണ് ലഭിക്കുന്ന സുചന. 

 


.മുണ്ടക്കയം ഭാഗത്ത് നിന്നെത്തെ ബൊലേന കാറാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ വാഹനം ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് കൂട്ടയിടി നടക്കുകയുമായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. 



.

Post a Comment

0 Comments