Latest News
Loading...

പാല ഗവഃമെൻ്റ് ജനറൽ ഹോസ്‌പിറ്റൽ സ്ഥലത്തെ അനധികൃത കടകൾഉടൻ ഒഴിപ്പിക്കും ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനം



പാല : ആശുപത്രി സ്ഥലത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്ക് നഗരസഭ സെക്രട്ടറി മാറ്റുന്നതിന് കലക്ടറുടെ ഉത്തരവുപ്രകാരം നോട്ടിസ് നല്കിയിട്ടുണ്ടന്നും രണ്ട് ദിവസത്തിനും അവർ മാറി നല്കുമെന്നും  പാലാ നഗരസഭ  ചെയർപേഴ്‌സൺ ഇന്നു കൂടിയ എച്ച് എം സി യോഗത്തിൽ അറിയിച്ചു.

 ആയിരക്കണക്കിന് രോഗികളും ജീവനക്കാരും ആമ്പുലൻസുകൾ ഉൾപ്പെടെ നൂറുകണക്കിന് മറ്റ് വാഹനങ്ങളും എത്തിച്ചേരുന്ന ആശുപത്രി റോഡ് രണ്ട് കോടി രൂപ വിനിയോഗിച്ച് നിർമ്മാണം നടന്നു വരുന്നത് പൊതുമരാമത്ത് വകുപ്പ് നിർത്തിവച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി മാനേജിംഗ്കമ്മിറ്റിയംഗങ്ങളായ പീറ്റർ പന്തലാനി, തോമസ് ആർ വി ജോസ് , മുരളീധരൻ പി.ആർ , അഡ്വ ജോബി കുറ്റിക്കാട്ട് , തോമസ് കുട്ടി നെച്ചിക്കാട്ട്,  ചൈത്രം ശ്രീകുമാർ, ബാബു മുഖാല എന്നിവർ ശക്തമായി ഉന്നയിച്ചതിനെ തുടർന്നാണ് രണ്ട് ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുവെന്നു യോഗത്തിൽ ചെയർ പേഴ്സൺ അറിയിച്ചു 


.ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടർ 20 ദിവസം മുൻപ് വിളിച്ച് ചേർത്ത് കയ്യേറ്റം ഒഴിപ്പിച്ച് റോഡ് പണിയുടെ തടസ്സം മാറ്റണമെന്നും ഉത്തരവ് നല്കിയിട്ടും സെക്രട്ടറി കാലതാമസം വരുത്തതിനെതിരെയും രൂക്ഷ വിമർശ നമുണ്ടായി കടക്കാരെ അവിടെ തന്നെ തുടർന്നും ബങ്ക് സ്ഥാപിച്ചു നിലനിർത്തണമെന്ന് മായ രാഹുലും ബിജു പാലൂപ്പടവൻ എന്നിവർ നിർദ്ദേശം വച്ചപ്പോൾ സർക്കാർ ഭൂമി സ്ഥലത്ത് നിയമപരമായി തീരുമാനിക്കുവാൻ കഴിയില്ലന്നും കല് ക്ടറുടെ ഉത്തരവ് ലംഘിക്കാനാവില്ലന്നും യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ: റ്റി.പി അഭിലാഷ് മറുപടി പറഞ്ഞു 



.ആശുപത്രി നിയമിക്കേണ്ട കാർഡിയോളജി നെഫ്രാള്ജി ഫോറസിക് സർജ്ജൻ ക്യാൻസർ വിഭാഗത്തിൽ അധിക ഡോക്ടർമാരെ നിയമിക്കാൻ അധിക ഡോക്ടർമാരെ നിയമിക്കണമെന്ന് ജയ്‌സൺ മാന്തോട്ടവും ബൈജു കൊല്ലൻ പറമ്പിലും ആവശ്യപ്പെട്ടു. പഴയ ബ്ലോക്കിൽ ലിഫ്‌റ്റ് പ്രവർത്തിക്കാത്തത് മൂന്നാ നിലയിലും നാലാം നിലയിലെ ഓപ്പറേഷൻ തീയറ്ററിലും രോഗികളെ എത്തിച്ചേരുന്നതും ഇറങ്ങിവരുമ്പോഴുമുള്ള പ്രയാസം കഴിഞ്ഞ ഒരു വർഷമായി പല പ്രാവശം പറഞ്ഞിട്ടും പുതിയ ലിഫ്‌റ്റ് നിർമ്മിക്കുന്നതിന് എഴുപത്തിഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടും നടപടി സ്വീകരക്കാത്തത് പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിൻ്റെ വീഴ്ചയാണന്ന്പീറ്റർ പന്തലാനി യും പി.കെ ഷാജ കുമാറും യോഗത്തിൽ പറഞ്ഞു. 5 കോടി രൂപാ ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ചു ആവശ്യമായ സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ പൊതു മാരാ മത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി വേണ്ടി സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. 




.നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടോണി തൈപ്പറമ്പിൽ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആർ എം ഒ ഡോ:രജീഷ് ബാബു കൃതജ്ഞത പറഞ്ഞു.

Post a Comment

0 Comments