Latest News
Loading...

വല്യച്ചന്‍മലയില്‍ വാഹനവുമായി കയറി കുടുങ്ങി



അരുവിത്തുറ വല്യച്ചന്‍മലയില്‍ ജീപ്പുമായി കയറാന്‍ ശ്രമിച്ചയാള്‍ കുടുങ്ങി. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോട്ടയത്ത് നിന്നും എത്തിയ മധ്യവയസ്‌കനായ ആള്‍ താര്‍ ജീപ്പുമായാണ് മല കയറാന്‍ ശ്രമിച്ചത്. 



.വല്യച്ചന്‍ മലയിലേയ്ക്കുള്ള ബോര്‍ഡ് കണ്ട് വാഹനവുമായി കയറാനാവുമെന്ന് കരുതി കയറുകയായിരുന്നുവെന്ന് വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.



 ഒന്നാംസ്ഥലം കയറിയതിനൊപ്പം വാഹനം മറിയുകയും ചെയ്തു. മറിഞ്ഞ നേരെ നിന്ന വാഹനം തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരുവശത്തുമുള്ള കൈവരികളില്‍ ഇടിച്ചുനിന്നു. 


പരിഭ്രാന്തനായ ഇദ്ദേഹം പള്ളിയിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ട്രാക്ടര്‍ എത്തിച്ച് വലിച്ചുമാറ്റിയാണ് ജീപ്പ് സുരക്ഷിതമായി താഴെയിറക്കിയത്. വല്യച്ചന്‍മലയിലേയ്ക്ക് അല്‍പംകൂടി മാറിയുള്ള വഴിയുണ്ടെന്ന് മനസിലാക്കാതെ കല്ല് പാകിയ വഴിയിലൂടെ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. 

 



.അതിനിടെ, പാലായില്‍ നിന്നുള്ള ചില യുവാക്കള്‍ താര്‍ ജീപ്പില്‍ കുരിശിന്റെ വഴി പാതയിലൂടെ കടക്കാന്‍ ശ്രമിച്ചതായി ചില സോഷ്യല്‍മീഡികളിലൂടെ പ്രചരിച്ചിരുന്നു. വാഹനം കൈവരിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് പോയതായും ഇതോടൊപ്പം പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.





Post a Comment

0 Comments