Latest News
Loading...

കാര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി



പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി. ഞായരാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതിലിടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. മുതലക്കോടം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. 


.കോട്ടയം മലരിക്കലില്‍ പോയി തിരിച്ചു പോവുകയായിരുന്നു ഇവര്‍. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഐങ്കൊമ്പ് പുത്തന്‍പുരയില്‍ അജിത്തിന്റെ വീട്ടുമുറ്റത്തേയ്ക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


.



.



.

Post a Comment

0 Comments