തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് 2 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ വീണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം..
.മുറ്റത്ത് കൂടി കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. ഇവരുടെ തന്നെ വീട്ടുമുറ്റത്തെ കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകടകാരണമായത്. കുട്ടിയെ ഉടന്‍ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
.കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും വെള്ളത്തില്‍ വീണാണ് മരണമെന്നാണ് സംശയിക്കുന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുമെന്ന് വാര്‍ഡ് മെംബര്‍ ജോസുകുട്ടി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി ജോസഫ് ആശുപത്രിയിലെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി
.





0 Comments