ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാഗമണ്ണില്‍ തിരികെ വരികയായിരുന്ന കാറാണ് വേലത്തുശേരിയ്ക്ക് സമീപം തലകീഴായി മറിഞ്ഞത്.
.ഇറക്കമിറങ്ങിവന്ന വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിയുകയായിരുന്നു. ചിങ്ങവനം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. എതിരെവന്ന വാഹനങ്ങളില്‍ ഇടിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
തുടര്‍ച്ചയായ അവധി ദിവസങ്ങളെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു
.
.






0 Comments