പാലാ ഇടപ്പാടിയില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഇരുചക്രവാഹന യാത്രികനായ തിടനാട് സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
.തിങ്കളാഴ്ച വൈകിട്ട് 4.45-ഓടെയായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ സൈഡിലാണ് ബുള്ളറ്റ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിന്റെ മുന്‍വീല്‍ തകര്‍ന്ന് തെറിച്ചുപോയി. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. യുവാവിന്റെ അസ്ഥിഭാഗം കാറില്‍ തറച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
.പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തകര്‍ന്നു. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
.
.





0 Comments