Latest News
Loading...

സൗദി വാഹനാപകടത്തിൽ മരിച്ച ജയ്സി മോൾക്ക് നാടിന്റെ അന്ത്യാഞ്ജലി



കിടങ്ങൂർ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ കിടങ്ങൂർ മറ്റത്തിൽ ജയ്സി മോൾ മാത്യുവിന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. കിടങ്ങൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ.


.ഒക്ടോബർ രണ്ടിന് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിലാണ് കിടങ്ങൂർ മറ്റത്തിൽ ഫ്രെഡിയുടെ ഭാര്യ ജയ്സി മോൾ മരണമടഞ്ഞത്. സൗദി ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയായിരുന്ന ജയ്സി മോൾ ഉൾപ്പെടെ നാല് നഴ്സുമാരും സൗദി പൗരനായ ഡ്രൈവറുമടക്കം അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്.


.ബുധനാഴ്ച പുലർച്ചെ കൊച്ചിയിലെത്തിച്ച മൃതദേഹം തുടർന്ന് കിടങ്ങൂരിലെ വീട്ടിലെത്തിച്ചു. ജയ്സി മോളെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നിരവധി പേരാണ് വീട്ടിലെത്തിയത്. വീട്ടിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് കോട്ടയം രൂപത മുൻ വികാരി ജനറൽ മോൺ. മാത്യു ഇളപ്പാനി നേതൃത്വം നൽകി. വീട്ടിലും കിടങ്ങൂർ സെന്റ് മേരീസ് ദേവാലയത്തിലും വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.



.മന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി., മുൻ എം.പി. തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, മുൻ എം.എൽ.എ. സ്റ്റീഫൻ ജോർജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈദികർ, സന്യസ്തർ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു



.

Post a Comment

0 Comments