Latest News
Loading...

കളത്തുക്കടവിൽ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്



ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം മിനി ടെമ്പോ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കളത്തക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പ്രസാദിനാണ് പരിക്കേറ്റത്. പ്രസാദിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


.ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും ടൈലുമായി വന്ന കൊച്ചിൻ ഗ്രാനൈറ്റ്സിന്റെ ലോറി ആണ് അപകടത്തിനിടയാക്കിയത്. ഇറക്കം ഇറങ്ങിവന്ന ലോറി റോഡ് സൈഡിലെ സംരക്ഷണ വേലിയിൽ ഇടിച്ച ശേഷം എതിർവശത്തുകൂടി വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ലോറി റോഡ് സൈഡിൽ മറിയുകയും ചെയ്തു.


.ലോറിയിൽ ഉണ്ടായിരുന്ന ടൈലുകൾ റോഡിലേക്ക് നിരന്നു വീണു. ഓട്ടോറിക്ഷയ്ക്കും സാരമായ തകരാറുകൾ സംഭവിച്ചു. പരിക്കേറ്റ പ്രസാദിനെ ഉടൻതന്നെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 




.



.

Post a Comment

0 Comments