പാലാ: പാലാ–തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ ക്രെയിൻ ഇടിച്ച് മരിച്ച അന്തീനാട് കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫിൻ്റെ (69) സംസ്കാരം നാളെ നടക്കും. ആലീസ് ജോസഫിന്റെ ഭൗതികദേഹം നാളെ (ഒക്ടോബർ 23) ഉച്ചയ്ക്ക് 1.30-ഓടെ അന്തീനാട് പള്ളിയുടെ സൺഡേ സ്കൂൾ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30-ന് പള്ളിയിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
.കടയിൽ പോയി മടങ്ങുന്നതിനിടെ കൊല്ലപ്പള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ക്രെയിൻ തട്ടി റോഡിൽ വീണ ആലീസിന്റെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ആലീസ് മരിച്ചു.
വിവരമറിഞ്ഞ് പാലായിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് ഗതാഗത തടസ്സം നീക്കി. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
.
.
.





0 Comments