Latest News
Loading...

യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു;




കാഞ്ഞാർ: വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത്. 12 യാത്രികരും ഡ്രൈവറും ഉൾപ്പെടെ 17 സീറ്റുള്ള വാഹനത്തിലായിരുന്നു സംഘം എത്തിയത്.


.ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞാറിൽ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കുന്നതിനായി വാഹനം നിർത്തിയപ്പോഴാണ് ട്രാവലറിൽ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.


.ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഗേജുകൾ പുറത്തെടുത്തു. ഇതിനിടെ തീ ആളിപ്പടരുകയും ട്രാവലർ പൂർണമായും അഗ്നിക്കിരയാവുകയും ചെയ്തു.


.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി.



Post a Comment

0 Comments