പാലാ-പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപം സ്കൂട്ടർ തടിലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളായ ശരത് ലാൽ, നിഥിൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മനീഷിനെ പാലാ മരിയൻ സെന്ററിൽ പ്രവേശിപ്പിച്ചു.
.നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ടിരുന്ന തടിലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
.





0 Comments