ബാംഗ്ലൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 19കാരൻ മരണമടഞ്ഞു. തൊടുപുഴ ആലക്കോട് താന്നിക്കൽ ജിജോയുടെ മകൻ ഡിയോൺ (19) ആണ് മരിച്ചത്.
.ബാംഗ്ലൂരിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ഡിയോൺ. അപകടത്തെ തുടർന്ന് ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡിയോണിനെ ഏതാനും ദിവസം മുമ്പാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർചികിത്സയ്ക്കായി കൊണ്ടുവന്നത്.
.സംസ്കാരം 28-08-2026 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ആലക്കോട് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.
.
.






0 Comments