ഭിന്ന ശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ
ദിവ്യാംഗ കുടുംബ സംഗമവും ഓണാഘോഷവും ശനിയാഴ്ച രാവിലെ 10 മുതൽ പൂഞ്ഞാർ കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് പ്രസിഡന്റ് ആർ. സുനിൽകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം ഗോവ അഡിഷണൽ ഇൻകം ടാക്സ് കമ്മീഷനർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും.
.സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തും. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണഉദ്ഘാടനം കേണൽ. ജോർജ് മാത്യു പുല്ലാട്ട് നിർവഹിക്കും.
.തുടർന്ന് സക്ഷമ കലാഞ്ജലി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.സക്ഷമ ജില്ലാ പ്രസിഡന്റ് കെ. ജയരാജ്, സെക്രട്ടറി സ്വപ്ന ശ്രീരാജ്, അനു സുഭാഷ്, ഇ പി വിജയകുമാർ, ഗീത ഷിജി, പി ജി രഞ്ജിത് തുടങ്ങിയവർ സംസാരിക്കും
.
.






0 Comments